ബിസിനെസ്സ് കാര്യങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന പിങ്ക്ബെർഗിൽ സിറിയക്കെന്തു സ്ഥാനം എന്നു നിങ്ങൾ ചിന്തിച്ചേക്കാം...പക്ഷേ ഒരു ബിസിനെസ്സ് ജേർണലിസ്റ്റ് ആകുന്നതിനു മുൻപേ തന്നെ ഒരു ജേർണലിസ്റ്റ് ആകണമെന്നുള്ള ആഗ്രഹമാണെന്നിലുണ്ടായത്. അതിൽ സിറിയക്ക് നിർണായകമായ പങ്കുണ്ട്. കാരണം ഞാൻ കാര്യമായി 'ചിന്തിച്ചു' തുടങ്ങിയത് സിറിയയിലൂടെയാണ്...
കാര്യമായ വായനയോ വാർത്ത കാണലോ 'ചിന്തകളോ' ഇല്ലാത്ത കാലം....കുറച്ചു വർഷങ്ങൾക്ക് മുൻപ്..... 'ലോകത്തിൽ നടക്കുന്നതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ല' എന്ന ശക്തമായ വിശ്വാസമായിരുന്നു അന്ന്. ആ സമയത്താണ് സിറിയയെപ്പറ്റി വന്ന ഒരു വാർത്താശകലം വളരെ ആകസ്മികമായി വായിക്കാനിടവന്നത്. ലോകത്തിൽ ഏറ്റവും അധികം മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്ന രാജ്യം സിറിയ ആണെന്നും ഗവണ്മെന്റ് ഓഫീസുകളേക്കാൾ കൂടുതൽ ജയിലുകളുള്ള രാജ്യമാണിതെന്നുമുള്ള വാർത്തകൾ കേട്ടപ്പോൾ ഞാൻ ഒന്നു 'ചിന്തിച്ചു'... പണ്ട് കുഞ്ഞു ക്ലാസ്സുകളിൽ ജി.കെ. ക്കു വേണ്ടി പഠിക്കുമ്പോൾ 'ഏറ്റവും വലിയ രാഷ്ട്രം, സമ്പന്ന രാഷ്ട്രം' തുടങ്ങിയ മാനദണ്ഡങ്ങളിലേ രാജ്യങ്ങളെപ്പറ്റി കേട്ടിട്ടുണ്ടായിരുന്നുള്ളൂ. ഇതൊരു വ്യത്യസ്തമായ കണക്കായി എനിക്കു തോന്നി. പിന്നെ എന്റെ ചിന്താമണ്ഡല ത്തിൽ നിന്നു സിറിയ പോയിട്ടേയില്ല... എന്റെ 'ചിന്തകൾ' സിറിയക്ക് ചുറ്റുമായി... എന്തുകൊണ്ടാകം ഇങ്ങനെ???
1944 ഇൽ ഫ്രാൻസിന്റെ അധീനതയിൽ നിന്ന് സ്വതന്ത്രയായെങ്കിലും അസദ് കുടുംബത്തിന്റെ അടിച്ചമർത്തൽ ഭരണത്തിൽ ശ്വാസം മുട്ടുന്ന സിറിയയിലെ ആളുകൾ, പിന്നീട് എന്റെ ആരൊക്കെയോ ആയി മാറുകയായിരുന്നു. പത്രത്തിലും വാർത്തകളിലും സിറിയയെപ്പറ്റി വന്നാൽ അത് പെട്ടന്ന് എന്റെ കണ്ണിലും കാതിലും എത്തി. ഹാഫിസ് അൽ അസദും മകൻ ബാഷർ അൽ അസദും എന്റെ ഏറ്റവും വലിയ ശത്രുക്കളായി മാറി....
സിറിയയെപ്പറ്റി അറിഞ്ഞു തുടങ്ങിയപ്പോഴാണ് ഈ സമാന സ്ഥിതി മറ്റു രാജ്യങ്ങളിലും ഉണ്ടെന്നു മനസിലായത്. ഏകാധിപത്യ ഭരണത്തിൽ ശ്വാസം കിട്ടാതെ പിടയുന്ന ജനങ്ങൾ ടൂണീഷ്യയിലും ഈജിപ്തിലും യെമനിലും ലിബിയയിലും തുടങ്ങി ഒരുപാടു രാജ്യങ്ങളിലുണ്ടെന്ന്. നാമമാത്ര ജനാധിപത്യമുണ്ടെങ്കിലും ഭീകര പ്രവർത്തനങ്ങളുടെ പിടിയിലമർന്ന അഫ്ഗാനിസ്ഥാൻ , പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും 'സിറിയാൻ ചിന്തകൾ' തെളിച്ച വെളിച്ചത്തിലൂടെ എന്റെ ചിന്താമണ്ഡലത്തിലേക്ക് വന്നു. ലോകത്തിൽ സ്ത്രീകൾക്ക് ജീവിക്കാൻ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യമായി റോയിട്ടേ ഴ്സ് പാകിസ്ഥാനെ കണ്ടെത്തിയപ്പോൾ എനിക്കത്ഭുതമൊന്നും തോന്നിയില്ല. 90% പാക് സ്ത്രീകളും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള പീഡനങ്ങൾ അനുഭവിക്കുന്നൂ എന്നു കേട്ടപ്പോഴും......
ഉത്തരാഫ്രിക്കയിലെ ടൂണീഷ്യയിൽ ഭരണാധികാരികളുടെ അടിച്ചമർത്തലിൽ അളമുട്ടിയ ജനങ്ങളുടെ തിരിച്ചറിവുകളും ഉയർത്തെഴുന്നേൽപ്പും 'ജനാധിപത്യ'ത്തിന്റെ കൊടുങ്കാറ്റായി ടൂണീഷ്യയിൽ ആഞ്ഞടിച്ചു തുടങ്ങിയപ്പോൾ അവർക്കൊപ്പം ഞാനും സന്തോഷിച്ചു.. 42 വർഷത്തെ ഗദ്ദാഫിയുടെ ഭരണ ഭീകരതക്കെതിരെ ലിബിയൻ ജനങ്ങളും തെരുവിലിറങ്ങി. 30 വർഷത്തെ ഹുസ്നി മുബാറക്കിന്റെ ജനവിരുദ്ധ ഭരണത്തെയും ജനങ്ങൾ തെരുവിലിറങ്ങി ചോദ്യം ചെയ്തു.
മുല്ലപ്പൂ വസന്തം എന്ന പേരിൽ അറബ് രാജ്യങ്ങളിലെത്തിയ ഈ ജനാധിപത്യ സമരങ്ങളിൽ ബിൻ അലിയും മുബാറക്കും എല്ലാം സ്ഥാനഭ്രഷ്ടരാകുകയും ജനങ്ങളും ജനാധിപത്യവും വിജയിക്കുകയും ചെയ്തു. തെരുവിൽ ക്രൂരമായി ഗദ്ദാഫി കൊല്ലപ്പെട്ടു.
ഈ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന്റെ മാറ്റൊലികൾ അലയടിച്ചപ്പോൾ 2011 ഇൽ 'എന്റെ' സിറിയൻ ജനങ്ങളും തെരുവിലിറങ്ങി.പക്ഷെ കുടുംബാധിപത്യത്തിനെതിരെ ജനങ്ങളുടെ രോക്ഷം വർദ്ധിക്കുന്നത്തിനനുസരിച്ചു നേതാക്കളുടെ തിരിച്ചടികളും വർദ്ധിക്കുകയാണുണ്ടായത്. അറബ് വസന്തത്തിൽ വിരിഞ്ഞ ജനാധിപത്യത്തിന്റെ മുല്ലപ്പൂക്കൾ സിറിയയിൽ വിരിഞ്ഞില്ലെന്ന് മാത്രമല്ല, സിറിയയുടെ വരണ്ട മണ്ണിൽ ആ മുല്ലച്ചെടി മുളച്ചുവന്നുപോലുമില്ല. സിറിയയിൽ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം ലക്ഷത്തിൽ എത്തുന്നത് നിസാരമായി മാധ്യമങ്ങൾ പറയുമ്പോൾ ഞാൻ വളരെയേറെ ദുഖിച്ചു. സിറിയയുടെ പേരിൽ ലോകരാഷ്ട്രങ്ങൾ രണ്ടായി തിരിയുന്നതു പോലും പിന്നീട് കാണേണ്ടതായിവന്നു. അമേരിക്കയും ബ്രിട്ടനും ഇസ്രെയേലും സൗദി അറേബ്യയും എല്ലാം സിറിയക്കൊപ്പം നിന്ന് വിമതർക്ക് പോരാടാനുള്ള ആയുധങ്ങളും മറ്റും നൽകി. റഷ്യയും ചൈനയും ഇറാഖുമെല്ലാം ബാഷ റിനോപ്പവും നിന്നു. ബാഷർ എന്ന പിശാചിന്റെ സൈന്യാധിപന്റെ ഹൃദയം തിന്നുന്ന 'അബു സാക്കറെ' എന്ന വിമത നേതാവിന്റെ ചിത്രം പുറത്തുവന്നപ്പോൾ ആരുടെകൂടെയാണ് നിൽക്കേണ്ടതെന്നുപോലും ഞാൻ സംശയിച്ചുപോയി.
ജനാധിപത്യത്തിന്റെ മഹത്വത്തെപ്പറ്റി ചിന്തിച്ചപ്പോൾ എന്റെ 'ചിന്തകൾ' ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ എന്റെ ഇന്ത്യയിലേക്ക് വന്നു.74%ഗ്രാമീണർക്കും 50% നഗരവാസികൾക്കും ഉൾപ്പെടെ 67% ആളുകൾക്ക് ഭക്ഷണം ഉറപ്പാക്കുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കാൻ 72.6 ദശലക്ഷം ടണ്‍ ധാന്യവും 1.2 ലക്ഷം കോടി രൂപ മാത്രവും ആവശ്യമായി വരുന്ന കണക്കുകൾ കേട്ടപ്പോൾ 2G അഴിമതി എന്ന പേരിൽ 1.76 ലക്ഷം കോടിയും കൽക്കരി കുംഭകോണമെന്ന പേരിൽ 1.86 ലക്ഷം കോടിയും ഒന്നോ രണ്ടോ ആളുകളുടെ പോക്കറ്റിലേക്ക് പോയ ജനാധിപത്യത്തിന്റെ വിരോധഭാസമോർത്ത് എന്റെ 'ചിന്തകൾ' നിരാശപ്പെട്ടു. ഈജിപ്തിൽ വാടിക്കരിഞ്ഞുപോയ ജനാധിപത്യത്തിന്റെ മുല്ലപ്പൂക്കൾ വീണ്ടും നിലത്തിട്ട് ചവിട്ടിയരക്കപ്പെട്ടതും എന്നെ നിരാശപ്പെടുത്തി. ലോക രാജ്യങ്ങളെ സമാധാനത്തിന്റെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തുന്ന GPI ( GLOBAL PEACE INDEX ) ഇൽ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും സിറിയക്കുമൊക്കെ തൊട്ടടുത്തു വന്ന് ഇന്ത്യ, പട്ടികയുടെ അവസാന ഭാഗത്ത് കുരുങ്ങിക്കിടക്കുന്നത് കണ്ടപ്പോൾ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല.
.jpg)
നാസി കോണ്സെൻ ട്രേഷൻ ക്യാമ്പുകളിലും സദ്ദാം ഹുസ്സൈൻ കുർദ്ദുകൾക്കെതിരേയും ഉപയോഗിച്ച വിഷവാതകമായ 'സരിൻ' ആണിപ്പോൾ സിറിയൻ സൈന്യം ഡമാസ്കസിലേക്ക് തുറന്നു വിട്ടത്. നിരവധി കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ഈ ആക്രമണത്തിന്റെ അകെ മരണ സംഖ്യ രണ്ടായിരത്തോളമാണ്. പത്തു ലക്ഷത്തോളം കുഞ്ഞുങ്ങളാണ് സിറിയയിൽ ഇതു വരെ അഭയാർഥികളായത്. ഇരുപതു ലക്ഷം കുട്ടികൾ വിവിധ സൈന്യത്തിലും ചേരാൻ നിർ ബന്ധിതരായി.
ഇതൊക്കെ കൊണ്ട് സിറിയയെ പറ്റി ചിന്തിക്കാതിരിക്കാൻ എനിക്കാവില്ല.ലോകരാജ്യങ്ങളെ പറ്റി ചിന്തിച്ച് തുടങ്ങാൻ എനിക്ക് സിറിയയാണ് ഒരു നിമിത്തമായത്. ചിലപ്പോൾ ഞാനൊരു ജേർണലിസ്റ്റ് ആവാൻ കാരണമായതും 'സിറിയ'യായിരിക്കും ......
ഇനി പിങ്ക്ബെർഗിനു വേണ്ടി.......
സിറിയയിലെ ആഭ്യന്തര കലാപങ്ങൾ നമ്മുടെ രാജ്യത്തു വരുത്തുന്ന സാമ്പത്തിക പ്രതിസന്ധി ചെറുതല്ല. നമ്മുടെ CAD കുറയണമെങ്കിലും രൂപ കരകയറണമെങ്കിലും കയറ്റുമതി കൂടിയേ തീരൂ... അരി, സുഗന്ധ വ്യഞ്ജനങ്ങൾ,തേയില തുടങ്ങിയ ഉൽപ്പന്നങ്ങൾ ഇന്ത്യ ധാരാളമായി സിറിയയിലേക്ക് കയറ്റിയയച്ചിരുന്നു. ഇപ്പോൾ അവയുടെ വിപണി കലാപത്തിന്റെ കരിനിഴലിലാണ്. ഇതുപോലെ ഉലുവ,മഞ്ഞൾ,ജീരകം,എള്ള്, തുടങ്ങിയവ വൻതോതിൽ ഈജിപ്തിലേക്കും കയറ്റുമതി ചെയ്തിരുന്നു. ഈജിപ്തിലെ ആഭ്യന്തര കലാപം മൂലം ഇവയുടെ കയറ്റുമതിയിൽ 50% കുറവാണ് ഇപ്പോൾ നേരിടുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ ആഗോള വിപണിയിലെ നിർണായക സാന്നിധ്യമായ സിറിയയിലെ പ്രശ്നങ്ങൾ നമ്മുടെ രൂപയേയും വിപണിയേയുമെല്ലാം സാരമായി ബാധിക്കുന്നുണ്ട്.
മുല്ലപ്പൂ വസന്തം എന്ന പേരിൽ അറബ് രാജ്യങ്ങളിലെത്തിയ ഈ ജനാധിപത്യ സമരങ്ങളിൽ ബിൻ അലിയും മുബാറക്കും എല്ലാം സ്ഥാനഭ്രഷ്ടരാകുകയും ജനങ്ങളും ജനാധിപത്യവും വിജയിക്കുകയും ചെയ്തു. തെരുവിൽ ക്രൂരമായി ഗദ്ദാഫി കൊല്ലപ്പെട്ടു.
ഈ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന്റെ മാറ്റൊലികൾ അലയടിച്ചപ്പോൾ 2011 ഇൽ 'എന്റെ' സിറിയൻ ജനങ്ങളും തെരുവിലിറങ്ങി.പക്ഷെ കുടുംബാധിപത്യത്തിനെതിരെ ജനങ്ങളുടെ രോക്ഷം വർദ്ധിക്കുന്നത്തിനനുസരിച്ചു നേതാക്കളുടെ തിരിച്ചടികളും വർദ്ധിക്കുകയാണുണ്ടായത്. അറബ് വസന്തത്തിൽ വിരിഞ്ഞ ജനാധിപത്യത്തിന്റെ മുല്ലപ്പൂക്കൾ സിറിയയിൽ വിരിഞ്ഞില്ലെന്ന് മാത്രമല്ല, സിറിയയുടെ വരണ്ട മണ്ണിൽ ആ മുല്ലച്ചെടി മുളച്ചുവന്നുപോലുമില്ല. സിറിയയിൽ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം ലക്ഷത്തിൽ എത്തുന്നത് നിസാരമായി മാധ്യമങ്ങൾ പറയുമ്പോൾ ഞാൻ വളരെയേറെ ദുഖിച്ചു. സിറിയയുടെ പേരിൽ ലോകരാഷ്ട്രങ്ങൾ രണ്ടായി തിരിയുന്നതു പോലും പിന്നീട് കാണേണ്ടതായിവന്നു. അമേരിക്കയും ബ്രിട്ടനും ഇസ്രെയേലും സൗദി അറേബ്യയും എല്ലാം സിറിയക്കൊപ്പം നിന്ന് വിമതർക്ക് പോരാടാനുള്ള ആയുധങ്ങളും മറ്റും നൽകി. റഷ്യയും ചൈനയും ഇറാഖുമെല്ലാം ബാഷ റിനോപ്പവും നിന്നു. ബാഷർ എന്ന പിശാചിന്റെ സൈന്യാധിപന്റെ ഹൃദയം തിന്നുന്ന 'അബു സാക്കറെ' എന്ന വിമത നേതാവിന്റെ ചിത്രം പുറത്തുവന്നപ്പോൾ ആരുടെകൂടെയാണ് നിൽക്കേണ്ടതെന്നുപോലും ഞാൻ സംശയിച്ചുപോയി.
ജനാധിപത്യത്തിന്റെ മഹത്വത്തെപ്പറ്റി ചിന്തിച്ചപ്പോൾ എന്റെ 'ചിന്തകൾ' ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ എന്റെ ഇന്ത്യയിലേക്ക് വന്നു.74%ഗ്രാമീണർക്കും 50% നഗരവാസികൾക്കും ഉൾപ്പെടെ 67% ആളുകൾക്ക് ഭക്ഷണം ഉറപ്പാക്കുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കാൻ 72.6 ദശലക്ഷം ടണ്‍ ധാന്യവും 1.2 ലക്ഷം കോടി രൂപ മാത്രവും ആവശ്യമായി വരുന്ന കണക്കുകൾ കേട്ടപ്പോൾ 2G അഴിമതി എന്ന പേരിൽ 1.76 ലക്ഷം കോടിയും കൽക്കരി കുംഭകോണമെന്ന പേരിൽ 1.86 ലക്ഷം കോടിയും ഒന്നോ രണ്ടോ ആളുകളുടെ പോക്കറ്റിലേക്ക് പോയ ജനാധിപത്യത്തിന്റെ വിരോധഭാസമോർത്ത് എന്റെ 'ചിന്തകൾ' നിരാശപ്പെട്ടു. ഈജിപ്തിൽ വാടിക്കരിഞ്ഞുപോയ ജനാധിപത്യത്തിന്റെ മുല്ലപ്പൂക്കൾ വീണ്ടും നിലത്തിട്ട് ചവിട്ടിയരക്കപ്പെട്ടതും എന്നെ നിരാശപ്പെടുത്തി. ലോക രാജ്യങ്ങളെ സമാധാനത്തിന്റെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തുന്ന GPI ( GLOBAL PEACE INDEX ) ഇൽ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും സിറിയക്കുമൊക്കെ തൊട്ടടുത്തു വന്ന് ഇന്ത്യ, പട്ടികയുടെ അവസാന ഭാഗത്ത് കുരുങ്ങിക്കിടക്കുന്നത് കണ്ടപ്പോൾ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല.
.jpg)
നാസി കോണ്സെൻ ട്രേഷൻ ക്യാമ്പുകളിലും സദ്ദാം ഹുസ്സൈൻ കുർദ്ദുകൾക്കെതിരേയും ഉപയോഗിച്ച വിഷവാതകമായ 'സരിൻ' ആണിപ്പോൾ സിറിയൻ സൈന്യം ഡമാസ്കസിലേക്ക് തുറന്നു വിട്ടത്. നിരവധി കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ഈ ആക്രമണത്തിന്റെ അകെ മരണ സംഖ്യ രണ്ടായിരത്തോളമാണ്. പത്തു ലക്ഷത്തോളം കുഞ്ഞുങ്ങളാണ് സിറിയയിൽ ഇതു വരെ അഭയാർഥികളായത്. ഇരുപതു ലക്ഷം കുട്ടികൾ വിവിധ സൈന്യത്തിലും ചേരാൻ നിർ ബന്ധിതരായി.ഇതൊക്കെ കൊണ്ട് സിറിയയെ പറ്റി ചിന്തിക്കാതിരിക്കാൻ എനിക്കാവില്ല.ലോകരാജ്യങ്ങളെ പറ്റി ചിന്തിച്ച് തുടങ്ങാൻ എനിക്ക് സിറിയയാണ് ഒരു നിമിത്തമായത്. ചിലപ്പോൾ ഞാനൊരു ജേർണലിസ്റ്റ് ആവാൻ കാരണമായതും 'സിറിയ'യായിരിക്കും ......
ഇനി പിങ്ക്ബെർഗിനു വേണ്ടി.......
സിറിയയിലെ ആഭ്യന്തര കലാപങ്ങൾ നമ്മുടെ രാജ്യത്തു വരുത്തുന്ന സാമ്പത്തിക പ്രതിസന്ധി ചെറുതല്ല. നമ്മുടെ CAD കുറയണമെങ്കിലും രൂപ കരകയറണമെങ്കിലും കയറ്റുമതി കൂടിയേ തീരൂ... അരി, സുഗന്ധ വ്യഞ്ജനങ്ങൾ,തേയില തുടങ്ങിയ ഉൽപ്പന്നങ്ങൾ ഇന്ത്യ ധാരാളമായി സിറിയയിലേക്ക് കയറ്റിയയച്ചിരുന്നു. ഇപ്പോൾ അവയുടെ വിപണി കലാപത്തിന്റെ കരിനിഴലിലാണ്. ഇതുപോലെ ഉലുവ,മഞ്ഞൾ,ജീരകം,എള്ള്, തുടങ്ങിയവ വൻതോതിൽ ഈജിപ്തിലേക്കും കയറ്റുമതി ചെയ്തിരുന്നു. ഈജിപ്തിലെ ആഭ്യന്തര കലാപം മൂലം ഇവയുടെ കയറ്റുമതിയിൽ 50% കുറവാണ് ഇപ്പോൾ നേരിടുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ ആഗോള വിപണിയിലെ നിർണായക സാന്നിധ്യമായ സിറിയയിലെ പ്രശ്നങ്ങൾ നമ്മുടെ രൂപയേയും വിപണിയേയുമെല്ലാം സാരമായി ബാധിക്കുന്നുണ്ട്.
.jpg)
.jpg)
.jpg)
കൊള്ളം.... മുല്ലപ്പൂവിൻറെ സുഗന്ധം പരക്കാത്ത സിറിയയിലെ രക്തത്തിൻറെ രൂക്ഷഗന്ധം ഇതിലൂടെ എത്തിക്കാൻ എൻറെ ബിസിനസ് സുഹൃത്തിന് കഴിഞ്ഞീട്ടുണ്ട്.. അഭിനന്ദനങ്ങൾ.. സിറിയയെ കുറിച്ച് വിലപിക്കാതിരിക്കാൻ എനിക്കും കഴിയില്ല കാരണം 10 ലക്ഷത്തോളം കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ കരച്ചിൽ ഞാനും കേൾക്കുന്നുണ്ട്...
മറുപടിഇല്ലാതാക്കൂBut still am waiting for the Spring in Syria...
മറുപടിഇല്ലാതാക്കൂഅടിച്ചമര്തലുകൾ എവിടെയായാലും അനുവദിച്ചുകൂടാ . ജന മുന്നേറ്റത്തെ സൈനിക ശക്തിയാൽ അടിച്ചമർത്തുന്ന ഏകദിപതികൽക്കെതിരെ ജന രോഷം തീർച്ചയായും ഉയരണം . പക്ഷെ തുർകിയിലെ നാറ്റോ കേന്ദ്രങ്ങളിൽ പരിശീലനം നേടിയ " ഫ്രീ സിറിയൻ ആർമി " എന്നാ സായുധ സന്ഖത്തെ ജന മുന്നേറ്റത്തിന്റെ ഭാഗമായി അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട് . അമേരികയടക്കമുള്ള രാജ്യങ്ങൾ ആയുധവും പണവും നല്കി സ്പോണ്സർ ചെയ്യുന്ന കലാപങ്ങല്ക്ക് പിന്നിലുള്ള ലക്ഷ്യങ്ങളെ പറ്റിയും സംശയം നിഴലിക്കുന്നു . ഒരു രാജ്യത്തെ ഭരണ കൂടാതെ അട്ടിമറിക്കാനുള്ള ഗൂഡ ശ്രമമാണിത് അത് അനുവദിച് കൊടുത്തു കൂടാ . ഇപ്പരഞ്ഞതിനർധം സിറിയ എന്നും ഏകദിപത്യത്തിൽ കഴിഞ്ഞോട്ടെ എന്നല്ല . ബാഹ്യ ഇട പെടലുകൾ ഇല്ലാത്ത ജനകീയ സമരങ്ങളിലൂടെ ഏകദിപതികൾ പുറത്താക്കാ പെടണം . അല്ലെങ്കിൽ റ്റുനീഷ്യയിലും ഈജിപ്തിലും പോലെ സിറിയയിലും മുല്ല പൂ ചീഞ്ഞു നാറും . രാസായുധ പ്രയോഗം നടത്തിയവർ ആരായാലും അവർ വിചാരണ ചെയ്യാ പെടണം . വിമത പോരാളികളുടെ റ്റുന്നെലിൽ നിന് രാസായുധം കണ്ടെത്തി എന്ന വാർത്ത ഇതിനോട് ചേർത്ത് വായിക്ക പെടണം
മറുപടിഇല്ലാതാക്കൂEnte lekhanathinte artham njan Free Syrian Army yude koodeyanannalla..theruvil kollappedunna nishkalankaraya Syria ile alukaludeyum kunjungaludeyum koodeyanu njan..Janakeeya samarangalkku nere Bashar bharanakoodam akramam azhichuvittathukondanu ithoru abhyanthara kalapamayi valarnnath..Rasayudha prayogathe oru tharathilum nyayeekarikkan enikkavilla..
മറുപടിഇല്ലാതാക്കൂപിങ്കിയുടെ ഈ ലേഖനം വളരെ മികച്ച പല ചിന്തകളും പങ്കുവയ്ക്കുന്നുണ്ട്. ഒരു രാജ്യമെന്നുപോലും വിളിക്കപ്പെടാന്‍ യോഗ്യതയില്ലാത്ത രീതിയില്‍ സ്ഥിതിഗതികള്‍ വശളായിരിക്കുന്നു. ഉയര്‍ന്ന് താഴുന്ന അല്പായുസ്സുകളായ വിപ്ലവങ്ങള്‍ക്ക് ഇതിലേറെ ഒന്നും ചെയ്യാനാകില്ല. സര്‍വ്വനാശത്തില്‍ നിന്നും അല്പനാശത്തിലേക്ക് ലോകത്തെ തിരിച്ചുവിടാനെങ്കിലും ഇത്തരത്തിലുള്ള എഴുത്തുകള്‍ക്ക് ആകട്ടെ...
മറുപടിഇല്ലാതാക്കൂ