2013 വിടപറയുന്നു ...പിങ്ക്ബെർഗ് ന് പറയാൻ ഒരുപാടുണ്ട്......പിങ്ക്ബെർഗിനു ഒരുപാട് വാർത്തകൾ നൽകിയ വർഷമായിരുന്നു 2013. രൂപ രൂപ എന്ന് പറഞ്ഞ് നിലവിളിക്കുന്ന ധന മന്ത്രാലയവും റിസർവ്വ് ബാങ്കും,സാമ്പത്തിക പ്രതിസന്ധി , വിലക്കയറ്റം, ധനക്കമ്മി, പണപ്പെരുപ്പം,വ്യാപാരക്കമ്മി,പിൻവലിച്ചു കൊണ്ടുപോകുന്ന നിക്ഷേപങ്ങൾ,ഇപ്പോൾ പിന്വലിക്കുമെന്ന് പറഞ്ഞ് നിരന്തരം പേടിപ്പിക്കുന്ന ഉത്തേജന പാക്കേജുകൾ,മൂല്യത്തകർച്ച,ഓഹരി വിപണിയിലെ ഇറക്കങ്ങൾ തുടങ്ങിയ ശീർഷകങ്ങളിൽ പിങ്ക്ബെർഗിനുള്ള ഒരുപാട് വിഭവങ്ങൾ 2013 തന്നു....ഉള്ളിയെ മനപ്പൂർവ്വം മറന്നതാണ്.....ഇപ്പോൾ പറയുന്നതിലെ ഔചിത്യ കുറവ് പരിഗണിച്ച്....
ഞാൻ എന്റെ പിങ്ക്ബെർഗിലൂടെ 2013 നെ കാണുകയാണ്...പലപ്പോഴും പിങ്ക്ബെർഗിന്റെ ചട്ടക്കൂടിൽ ഞാൻ ശ്വാസം കിട്ടാതെ പിടയാറുണ്ട് .....പക്ഷെ ഞാൻ ഈ പാരതന്ത്ര്യത്തെ ആസ്വദിക്കുകയാണ്....കാരണം പിങ്ക്ബെർഗിനോട് എനിക്ക് അത്രയും സ്നേഹമുണ്ട്.....
പിങ്ക്ബെർഗ് പിറന്നത് 2013 ലാണ്...
2012ന്റെ അവസാന ദിനങ്ങളിൽ ഡെൽഹിയിലെ തെരുവോരങ്ങളിൽ തെളിഞ്ഞ മെഴുതിരികളുടെ വെളിച്ചത്തിൽ ഞാൻ ഒരു തീവ്ര ഫെമിനിസറ്റ് ആയി മാറിയോ എന്ന സംശയത്തിലാണ് 2013 നെ വരവേറ്റത്. ഫെമിനിസ്റ്റ് എന്ന് ഞാൻ എന്നെ വിളിക്കുന്നില്ലെങ്കിലും ആ തീവ്രത ഇപ്പോഴും ജ്വലിക്കുന്നുണ്ട് .....
2013 എനിക്ക് നേട്ടങ്ങളുടെ വർഷമായിരുന്നു .........എഴുതിയ പരീക്ഷകളിലെല്ലാം വിജയിച്ച വർഷം...പക്ഷെ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട ( ഞാൻ നഷ്ടപ്പെടുത്തിയ ) നേട്ടങ്ങളും ഒരുപാടുണ്ട്....ഞാൻ വലിയവരെന്ന് വിശ്വസിക്കുന്ന ഒരുപാട് പേരെ കണ്ടുമുട്ടി.....എനിക്ക് പുതിയ പുതിയ ചിന്താ തലങ്ങൾ തുറന്നു തന്നവർ....2013 മാർച്ച് 16 എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിനങ്ങ ളിൽ ഒന്നാണ്.
എന്നും പുതിയ അറിവുകൾ കൊണ്ട് പുസ്തകത്തിന്റെ 10 പേജുകൾ എങ്കിലും നിറക്കാൻ ആഗ്രഹിക്കുന്ന ഒരു നല്ല വിദ്യാർത്ഥിനി ആയിരുന്നു 2013 ന്റെ പകുതി വരെ ഞാൻ... ഞാൻ വായിച്ചു തുടങ്ങിയ വർഷം. പക്ഷെ ...... വിദ്യാർത്ഥി എന്ന സ്വതന്ത്ര തലത്തിൽ നിന്നും ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്കുള്ള കാൽവെയ്പ് ആയിരുന്നു 2013 ന്റെ പകുതിക്ക് ശേഷം സംഭവിച്ചത്....പറിച്ചു നടലിൽ അടർന്നു പൊട്ടിയ വേരുകൾ പുതിയ മണ്ണിൽ നിന്നും ജലവും ലവണവും ആഗിരണം ചെയ്തു തുടങ്ങിയോ എന്ന് ഞാൻ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല ...
എനിക്ക് എങ്ങനെ ആയിരുന്നു 2013 എന്ന് ഞാൻ ഇനിയും പറഞ്ഞില്ല അല്ലെ...ഒരുപാട് പ്രമുഖരുമായി (എന്റെ കാഴ്ച്ചപ്പാടിൽ) ആശയവിനിമയം നടത്താൻ സാധിച്ചു....ഏഷ്യയിലെ മാർക്കറ്റിംഗ് ,ബിസിനെസ്സ് പ്രസിദ്ധീകരങ്ങളെ കുറിച്ച് ഒരു അമേരിക്കൻ അട്വേർടൈസിംഗ് ബുക്ക് പ്രസാധകർക്ക് വേണ്ടി ലേഖനം തയ്യാറാക്കാൻ അവർ ഏഷ്യ യിൽ നിന്ന് തിരഞ്ഞെടുത്തത് എന്നെ ആയിരുന്നു. GOODVERTISING എന്ന advertisng ബുക്ക് എഴുതിയ തോമസ് കൊസ്റ്റ്ലെർ ആണ് 2013 ഇൽ പരിചയപ്പെടാൻ പറ്റിയ ഒരു വ്യക്തിത്വം... ഒരുപാട് പ്രമുഖരുമായും സംസാരിക്കാൻ കഴിഞ്ഞു. THANKS to TWITTER..
2013 ലാണ് ഞാൻ facebook ഇൽ അംഗമാകുന്നത്...പിങ്ക്ബെര്ഗിനു കുറച്ച് വായനക്കാരെ അധികം കിട്ടി എന്നല്ലാതെ മറ്റൊന്നും ഒരു facebook account കൊണ്ട് എനിക്ക് നേടാനായില്ല.
എനിക്ക് പഠിക്കാതെ പറ്റില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞ് വീണ്ടും ഒരു വിദ്യാർത്ഥിനി ആകാനുള്ള തീരുമാനമെടുക്കുന്നു... ഒരുപാട് സമയം പ്രയോജനപ്പെടുത്തുകയും അതിലേറെ സമയം വെറുതെ കളയുകയും ചെയ്ത എന്റെ 2013 നു വിട.
പിങ്ക്ബെർഗിനു പറയാൻ രൂപ 70 രൂപയുടെ വക്കിലെത്തിയ സെപ്റ്റംബെർ 28 ഉം ഓഹരി വിപണികൾ കുതിച്ചുയർന്ന ദീപാവലി സമയങ്ങളും മിന്റ് സ്റ്റ്രീറ്റിനു സ്മാർട്ട് ബോസ്സിനെ കിട്ടിയ സെപ്റ്റംബർ 4 ഉം അമേരിക്കൻ ട്രഷറി അടച്ചു പൂട്ടിയ ഒക്ടോബർ 1 ഉം തുടങ്ങിയ ദിനങ്ങളും മാത്രമായിരിക്കും .......എങ്കിലും......
