"എല്ലാ മോചന വ്യവസ്ഥകളും ഉൾക്കൊള്ളിച്ചുള്ള ഒരു വിവാഹ ബന്ധം പോലെ ഞാൻ ഈ കരാറിൽ ഒപ്പ് വയ്ക്കുന്നു....." 1955 ൽ ഐക്യ ആന്ധ്രാപ്രദേശ് കരാറിൽ ഒപ്പ് വയ്ക്കുമ്പോൾ ജവഹർലാൽ നെഹ്‌റു പറഞ്ഞ വാക്കുകളാണിത്. എപ്പോൾ വേണമെങ്കിലും വിഭജിക്കപ്പെടണം എന്ന ഉത്തമബോധ്യം നെഹ്രുവിനു നന്നായുണ്ടായിരുന്നു...
അങ്ങനെ കോണ്‍ഗ്രസ് യോജിപ്പിച്ചത് കോണ്‍ഗ്രസ് തന്നെ വേർപെടുത്തി....
ഹൈദ്രബാദിനെ അന്ധ്രയോട് ചേർക്കുക എന്ന കോണ്‍ഗ്രസ് നിർദേശം അന്നത്തെ മുഖ്യമന്ത്രി ബർഗുള രാമകൃഷ്ണ റാവു 1953 ൽ പിന്തുണച്ചിരുന്നു. ഇതിൽ അന്നുതന്നെ ജനങ്ങൾക്ക് പ്രതിഷേധവും ഉണ്ടായിരുന്നു.അതേസമയം സംസ്ഥാന പുനസംഘടനക്ക് നിയോഗിക്കപ്പെട്ട ഫസൽ അലി കമ്മീഷൻ തെലങ്കാനയെ ആന്ധ്രയോട് യോജിപ്പിക്കുന്നത് അംഗീകരിച്ചിരുന്നില്ല.ഇത് പക്ഷെ അവഗണിക്കപ്പെട്ടു..മന്ത്രി സഭയിൽ 40 ശതമാനം പ്രാതിനിത്യം,മുഖ്യമന്ത്രിയോ അല്ലെങ്കിൽ ഉപമുഖ്യമാന്ത്രിയോ തുടങ്ങി 10 മോഹന വാഗ്ദാനങ്ങൾ നൽകി കേന്ദ്ര സർക്കാർ തെലങ്കാനയെ അല്ലെങ്കിൽ ഹൈദ്രബാദിനെ അന്ധ്രയോട് ചേർത്തു....പക്ഷേ ഈ മോഹന വാഗ്ദാനങ്ങൾ എല്ലാം പേപ്പറുകളിൽ ഒതുങ്ങി...
അങ്ങനെ തെലങ്കാന എന്ന സംസ്ഥാനത്തിനായുള്ള മുറവിളികൾ വീണ്ടും ശക്തമയി....പിന്നോക്കാവസ്ഥ ആയിരുന്നു എന്നും തെലങ്കാനയുടെ പ്രശ്നം.നൈസാമിന്റെ ഈ പഴയ നട്ടുരാജ്യത്ത് തൊഴിലില്ലായ്മയും ദാരിദ്ര്യവും രൂക്ഷമാണ്...അന്ധ്രയെന്ന് കേൾക്കുമ്പോഴേ ഹൈദ്രബാദിന്റെ നിറപ്പകിട്ടുകൾ മാത്രം മനസിലേക്കോടിയെത്തുന്നതിനാൽ നാം ഇതൊന്നും (പിങ്ക്ബെർഗ് പ്രത്യേകിച്ചും) ചിന്തിക്കാറില്ലെന്ന് മാത്രം...ഉസ്മാനിയ യൂണിവെഴ്സിറ്റിയിലെ വിദ്യാർത്ഥികൾ മനുഷ്യ പന്തങ്ങളായി കത്തി ആത്മഹത്യ ചെയ്തത് ഉൾപ്പടെ 370 ൽ അധികം ജീവനുകളാണ് തെലങ്കാനക്ക് വേണ്ടി ഇതുവരെ പൊലിഞ്ഞത്...
ഐക്യ ആന്ധ്രക്കും വേണ്ടി നടന്നു നിരവധി പ്രക്ഷോഭങ്ങൾ...1970 കളിലെ ജയ് ആന്ധ്രാ പ്രക്ഷോഭം തുടങ്ങി ഇപ്പോൾ ജഗൻ മോഹൻ റെഡി നടത്തുന്ന നിരാഹാര സമരവും നാളെ സീമന്ധ്രയിൽ ആചരിക്കപ്പെടുന്ന കരിദിനവും ഉൾപ്പടെ നിരവധി സമരങ്ങൾ......
നിരവധി തവണ ഭരണ പ്രതിപക്ഷ പാർട്ടികളുടെ വാക്കുകളെ വിശ്വസിച്ച് വിഡ്ഢികളായവരാണ് തെലങ്കാനക്കാർ....1990 കളിൽ സമരം ശക്താമായപ്പോൾ ബി ജെ പി നൽകിയ വാഗ്ദാനം പക്ഷെ പാലിക്കപ്പെട്ടില്ല...( ഈ ശക്തിയർജിക്കൽ ബി ജെ പി നിർദേശ പ്രകാരമായിരുന്നെന്ന് തോന്നുന്നു)
2001 ൽ ചന്ദ്ര ശേഖര റാവു തെലങ്കാന രാഷ്ട്ര സമിതിക്ക് രൂപം നൽകിയതോടെ സമരം വീണ്ടും ശക്തിപ്പെട്ടു...
റാവുവിന്റെ ഉപവാസ സമരങ്ങളും ഫലം കണ്ടില്ല...2010-20012 ൽ 300 യുവാക്കളാണ് തെലങ്കാനക്ക് വേണ്ടി ആത്മഹത്യ ചെയ്തത്.അതിൽ 16 യുവാക്കൾ തീകൊളുത്തി മരിക്കുകയായിരുന്നു...
2009 ചിദംബരം നല്കിയ വാക്ക് 2013 ജൂലായ് 30 ന് പാലിക്കപ്പെട്ടു..ഇന്ന് ബില്ലിനും അംഗീകാരം ലഭിച്ചു...അങ്ങനെ തെലുങ്ക് സംസാരിക്കുന്നവർക്കയി പുതിയൊരു സംസ്ഥാനം എന്ന ആവശ്യം അംഗീകരിക്കപ്പെട്ടു...
10 വർഷത്തേക്ക് ഹൈദ്രബാദ് ഇരു സംസ്ഥാനങ്ങൾക്കും സ്വന്തമാണെങ്കിലും അത് പിന്നീട് തെലങ്കാനക്ക് മാത്രമാകും..വിഭജനത്തിന്റെ മുറിവുകൾ പല പ്രശ്നങ്ങളും സൃഷ്‌ടിക്കും...അതിർത്തി നിർണയം, കൃഷ്ണ ഗോദാവരി നദികളിലെ വെള്ളം പങ്കുവക്കൽ തുടങ്ങിയവ വലിയ പ്രശ്നങ്ങളായി മാറാം...
അതിരു കടക്കുന്നു എന്ന് മനസിലാക്കിക്കൊണ്ട് ക്ഷമാപണത്തോടെ ഇനി പിങ്ക്ബെർഗിനായി എഴുതാം...
ഹൈദ്രബാദ് ഇന്ത്യയുടെ മൂന്ന് HUB കളാണ്...കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ - IT HUB , PHARMASUITICAL HUB ,FILM HUB (ആന്ധ്രയിലെ ഒരു കുഗ്രാമത്തിൽ ജനിച്ച ഇന്ത്യൻ ഔഷധ നിർമാണ മേഖലയെ ലോകത്തിലെ no 1 ആക്കിയ ഡോ. റെഡിയെ സ്മരിച്ചുകൊണ്ട് തന്നെ,പിന്നെ film city,'വ്യവസായങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത് ഹൈദ്രബാദ് ൽ ആണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ..) ഈ വ്യവസായങ്ങൾക്കെല്ലാം മുതൽ മുടക്കിയിരിക്കുന്നവർ അന്ധ്രാക്കാർ ആണെന്നുള്ളതാണ് പരമാർഥം...
ഭാഷാടിസ്ഥാനതിലയിരുന്നു പണ്ട് വിഭജനം..ഇപ്പോൾ ഇത് ഭൂമിശാസ്ത്ര പരമായി പിന്നോക്കാവസ്ഥയിലുള്ള സംസ്ഥാനതിന്റെ വികസനത്തിന് വേണ്ടിയുള്ള മുറവിളിയുടെ അടിസ്ഥാനത്തിൽ നടന്ന വിഭജനം......പക്ഷേ ആന്ധ്രാ വിഭജനം പൂർത്തിയാകണമെങ്കിൽ സാമ്പത്തികാടിസ്ഥാനത്തിലുള്ള വിഭജനം നടക്കണം..10 വർഷം കഴിയുമ്പോൾ ഇന്ത്യ ഭരിക്കുന്ന ഗവണ്‍മെന്റ് അഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി ആയിരിക്കും ഇത്.
വളരെ ആഴത്തിൽ പിങ്ക്ബെഗിന് പുറത്തു നിന്ന് ഞാൻ ചിന്തിക്കുമ്പോൾ എനിക്ക് മനസിലായത് ഇത്ര മാത്രം...ആന്ധ്രാ വിഭജനത്തെ അനുകൂലിക്കണോ പ്രതികൂലിക്കണോ എന്ന് ഇനിയും എനിക്ക് അറിയില്ല....