രണ്ടു പ്രമുഖർ പടിയിറങ്ങുമ്പോൾ.....
അമേരിക്കൻ ഫെഡറൽ റിസർവ് ചെയർമാൻ ബെൻ ബെർണാങ്കെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ഡി. സുബ്ബറാവുവും.
2008 സെപ്റ്റംബെർ 5 ന് 22 ആം റിസവ് ബാങ്ക് ഗവർണറായി
വേണുഗോപാൽ റെഡ്ഡിക്കു ശേഷം മിന്റ് സ്ട്രീറ്റിലെത്തിയതാണ് ആന്ധ്രാക്കാരനായ ഡി. സുബ്ബറാവു. 5 വർഷത്തെ സംഭവ ബഹുലമായ ഔദ്യോഗിക ജീവിതം അവസാനിപ്പിച് മിന്റ് സ്ട്രീ റ്റിന്റെ താക്കോൽ റാവു ഓഗസ്റ്റ് 4 ന് രഘുറാം രാജന് കൈമാറും.
വേണുഗോപാൽ റെഡ്ഡിക്കു ശേഷം മിന്റ് സ്ട്രീറ്റിലെത്തിയതാണ് ആന്ധ്രാക്കാരനായ ഡി. സുബ്ബറാവു. 5 വർഷത്തെ സംഭവ ബഹുലമായ ഔദ്യോഗിക ജീവിതം അവസാനിപ്പിച് മിന്റ് സ്ട്രീ റ്റിന്റെ താക്കോൽ റാവു ഓഗസ്റ്റ് 4 ന് രഘുറാം രാജന് കൈമാറും.
ആഗോള സാമ്പത്തിക ശക്തിയായ അമേരിക്കയുടെ സാമ്പത്തിക ചക്രം തിരിക്കുന്നയാൾ - ലോകത്തിലെ ഏറ്റവും ശക്തരയ ആളുകളുടെ, ഫോബ്സ് മാസിക തയ്യാറാക്കിയ പട്ടികയിൽ ആറാം സ്ഥാനത്താണ് ബെൻ ബെർണാങ്കെ എന്ന ബെൻ ശാലോം ബെണാങ്കെയുടെ സ്ഥാനം. അമേരിക്കൻ പ്രസി ഡന്റ് ഒബാമ ഒന്നാം സ്ഥാനത്തായ ഈ പട്ടികയിൽ ബ്രിട്ടീഷ് പ്രധാന മന്ത്രിക്ക് 10 ഉം നമ്മുടെ സോണിയ ഗാന്ധിക്ക് 12 ഉം യു.എൻ. സെക്രട്ടറി ജെനറലിനു 33 ഉം ഫെയ്സ് ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർ ബെർഗിനു 25 ഉം സ്ഥാനമുള്ള പ്പോഴാണ് ബെർണാങ്കെക്ക് ഈ ആറാം സ്ഥാനം.
അലൻ ഗ്രീൻ സ്പാനു ശേഷം 2006 ൽ ജോര്ജ്ജ് ബുഷാണ് ബെർണാങ്കെയെ ഫെഡ് തലവനായി നിയമിക്കുന്നത്. വീണ്ടും 2010 ൽ ഫെഡ് ചെയർമാനായി ബെർണാങ്കയെ നിയമിച്ചുകൊണ്ട് ഒബാമ ലോകത്തോട് ഇങ്ങനെ പറഞ്ഞു "ഈ മനുഷ്യന്റെ കഴിവുകളും ധൈര്യവും ക്രിയാത്മകതയുമാണ് അമേരിക്ക നേരിട്ട വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് അമേരിക്കയെ കര കയറാൻ സഹായിച്ചത്". ഫോബ്സിന്റെ ശക്തരിൽ ശക്തരായവരുടെ പട്ടികയുടെ ആദ്യ നിരയിൽ തന്നെ ബെർണാങ്കയെ ഉൾപെടുത്തിയില്ലെങ്കിലല്ലേ അതിശയിക്കാനുള്ളു!!!!
ഈ ജനുവരിയിൽ ബെർണാങ്കെയുടെ കാലാവധിയും കഴിയുകയാണ്. ഗ്രീൻ സ്പാനിനേക്കാളും ഫെഡ് പോളിസികളെ സുതാര്യമാക്കിയ , അമേരിക്കയെത്തന്നേ തകർത്തു കളഞ്ഞേക്കാമായിരുന്ന ഗ്രേറ്റ് ഡിപ്രഷനിൽ നിന്നും അമേരിക്കയെ രക്ഷിച്ച ബെർണാങ്കെക്ക് ശേഷം ഈ താക്കോൽ സ്ഥാനത്തേക്ക് വരുന്നത് അരെന്ന് പക്ഷെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ലോകത്തിലെ പ്രമുഖ ഫിനാൻഷ്യൽ പ്രസ്സുകളെല്ലാം ഈ സ്ഥാനത്തേക്ക് വരാൻ പോകുന്നവരുടെ സാധ്യതാ പട്ടികകൾ വിറ്റ് കശാക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി.
സുബ്ബറാവു മിന്റ് സ്ട്രീറ്റിന്റെ പടികൾ കയറുമ്പോൾ താരതമ്യേന സുരക്ഷിതമായ ഒരു സാമ്പത്തിക സ്ഥിതിയായിരുന്നു ഇന്ത്യക്ക്. പക്ഷെ ആ സമയത്ത് അമേരിക്ക, ബാങ്കിംഗ് മേഖല പൂർണമായി തകർന്ന് ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയുമായിരുന്നു. പക്ഷെ ആ പ്രതിസന്ധി ഇന്ത്യയെ തെല്ലും ബാധിച്ചില്ല. ( മുൻപേ നടന്ന പല സാമ്പത്തിക വിദഗ്ദരുടേയും തോളിൽ ചവിട്ടി നിന്നാണെങ്കിലും പ്രതിസന്ധിയിൽ അകപ്പെടാതെ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ മുന്നോട്ട് നയിക്കാൻ സുബ്ബറാവുവിനു കഴിഞ്ഞു. പക്ഷെ ഇന്നോ????? അമേരിക്കാൻ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. എല്ലാ പ്രതിസന്ധികളിൽ നിന്നും അമേരിക്ക കരകയറി. ഇന്ത്യയോ,,,,, രൂപ തളന്ന്, കറന്റ് അക്കൌന്റ് കമ്മി വളരെ ഉയർന്ന് ഇതുവരെ അനുഭവിക്കാത്ത വലിയ പ്രതിസന്ധിയുടെ ഒത്ത നടുക്കും.
അമേരിക്കാൻ സാമ്പത്തിക പ്രതിസന്ധി മുൻകൂട്ടി കാണാൻ കഴിഞ്ഞത് തന്റെ കരിയറിലെ ഏറ്റവും വലിയ ക്രെഡിറ്റായി ബെർണാങ്കെക്ക് പറയാം. ആ വലിയ പ്രതിസന്ധിയിൽ നിന്നും അമേരിക്കയെ രക്ഷിച്ച് സാമ്പത്തിക സ്ഥിതി സുസ്ഥിരമാക്കിയാണ് ബെർണാങ്കെ ഇപ്പോൾ പടിയിറങ്ങാൻ ഒരുങ്ങുന്നത്. താരതമ്യേന സുരക്ഷിതമായിരുന്ന സാമ്പത്തിക സ്ഥിയിൽ നിന്നും, ഒന്നിന്റെ പരിഹാരം മറ്റൊരു പ്രശ്നത്തിലേക്ക് വഴിവെക്കുന്ന അതീവ ഗുരുതരമായ ഒരു ഊരാക്കുടുക്കിൽ പെട്ട് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ കിതക്കുമ്പോഴാണ് പക്ഷെ സുബ്ബറാവു പടിയിറങ്ങുന്നത്.
പലിശ കുറക്കാതെയും പണ ലഭ്യത കുറച്ചും രൂപയെ രക്ഷിക്കാൻ പാടുപെടുകയായിരുന്നു സുബ്ബറാവു. ഇത് താല്ക്കാലിക ആശ്വാസം നല്കിയെങ്കിലും രൂപയുടെ മൂല്യം വീണ്ടും തകർന്ന് ഡോളറിനെതിരെ 62 ന്റെ വക്കോളമെത്തുകയാണ് ഉണ്ടായത്. ഇത്തരം നടപടികൾ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും വാൻ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നും ചിദംബരം ആവർത്തിച്ചാവർത്തിച്ചു പറഞ്ഞെങ്കിലും മറ്റു നടപടികളൊന്നും സ്വീകരിക്കാൻ റിസർവ് ബാങ്കിനു ഇപ്പോൾ നിർവാഹമില്ല.
അമേരിക്കൻ സാമ്പത്തിക മേഖല ശക്തിപ്പെട്ടതിന്റെ ഫലമായി അവർ വികസ്വര രാജ്യങ്ങളിൽ നിക്ഷേപിച്ച പണം ഡോളർ ആയി പിൻവലിക്കുന്നതുകൊണ്ടാണ് ഇന്ത്യൻ രൂപ കൂടുതൽ തളരുന്നത്. കൻ ന്സിയുടെ ഈ തളർച്ച ബ്രസീലിനെയും സൗത്ത് ആഫ്രിക്കയെയും മറ്റ് രാജ്യങ്ങളേയും ബാധിച്ചതുപോലെ ഇന്ത്യയെ ബാധിച്ചിട്ടില്ലെന്ന് പറഞ്ഞ് ചിദംബരത്തെപ്പോലെ ആശ്വസിക്കാൻ സുബ്ബറാവുവിനാകുമായിരുന്നില്ല. ഒക്ടോബറിൽ റിസർവ് ബാങ്കും ധനകാര്യ മന്ത്രാലയവും ഒരേ ദിശയിൽ മുന്നോട്ട് പോകുമെന്നു പറഞ്ഞ ചിദംബരം 2013 ൽ ധനകാര്യ മന്ത്രാലയത്തിനു തന്നെയും മുന്നോട്ടു പോകാൻ കഴിയുമെന്ന് പറഞ്ഞതിൽ പല ദുസൂചനകളും ഉണ്ടായിരുന്നു.
ഇത്തരം ഒരു പ്രതിസന്ധിയിലേക്കാ ണ് രഘു റാം രാജൻ ഇനി കാലെടുത്തുവക്കേണ്ടത്. രൂപയുടെ രക്ഷക്കായും സാമ്പത്തിക - വ്യാവസായിക വളർച്ചക്കായും ഒരേ പോലെ പരിശ്രമിക്കാൻ കഴിഞ്ഞാലേ ഈ പ്രതിസന്ധികൾ പരിഹരിക്കാനാകൂ...ഇപ്പോൾ അധികം പ്രതിസന്ധികൾ ഇല്ലെങ്കിലും ലോക സാമ്പത്തിക ശക്തിയായ അമേരിക്കയുടെ സാമ്പത്തിക ചക്രം തിരിക്കണമെങ്കിൽ അസാമാന്യ കഴിവുകൾ ഉണ്ടായേ മതിയാകൂ-ബെർണാങ്കെക്ക് ശേഷം വരുന്നത് ആരായാലും ..
ഇത്തരം ഒരു പ്രതിസന്ധിയിലേക്കാ ണ് രഘു റാം രാജൻ ഇനി കാലെടുത്തുവക്കേണ്ടത്. രൂപയുടെ രക്ഷക്കായും സാമ്പത്തിക - വ്യാവസായിക വളർച്ചക്കായും ഒരേ പോലെ പരിശ്രമിക്കാൻ കഴിഞ്ഞാലേ ഈ പ്രതിസന്ധികൾ പരിഹരിക്കാനാകൂ...ഇപ്പോൾ അധികം പ്രതിസന്ധികൾ ഇല്ലെങ്കിലും ലോക സാമ്പത്തിക ശക്തിയായ അമേരിക്കയുടെ സാമ്പത്തിക ചക്രം തിരിക്കണമെങ്കിൽ അസാമാന്യ കഴിവുകൾ ഉണ്ടായേ മതിയാകൂ-ബെർണാങ്കെക്ക് ശേഷം വരുന്നത് ആരായാലും ..
.jpg)
.jpg)
roopaye rakshikkan puthiya governorkku kazhiyatte...........
മറുപടിഇല്ലാതാക്കൂRaghuRam Rajan is the better economist than D.SubbaRao.
മറുപടിഇല്ലാതാക്കൂ