ഞാൻ എന്റെ മാനത്തിനു വേണ്ടി പൊരുതുമ്പോൾ ഇയാൾ തന്റെ സ്വത്ത് സംരക്ഷിക്കാനായി യുദ്ധം ചെയ്യുന്നു. കേരളത്തിലെ വാർത്താ മാധ്യമങ്ങൾ വേണ്ടത്ര ശ്രദ്ധ നല്കിയില്ലെങ്കിലും ദേശീയ മാധ്യമങ്ങൾ ശ്രദ്ധിച്ച ഒരു വാചകമാണിത്. ഗോവ പെണ്‍കുട്ടിയുടെ (മധ്യമങ്ങൾ അവളെ ഈ ഓമനപ്പേരിട്ട് വിളിച്ചു തുടങ്ങിയോ എന്നെനിക്ക് അറിയില്ല ) മൊഴിയാണിത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കോടീശ്വരനും ആഡംബരപ്രിയനുമായ ഒരു മാതൃകാ ജേർണലിസ്റ്റിനെതിരെ പറഞ്ഞ പെണ്‍കുട്ടിയുടെ വാക്കുകൾക്ക് പക്ഷേ വേണ്ടത്ര ശ്രദ്ധ കിടിയില്ലെന്നാണ് പിങ്ക്ബെർഗിന്റെ അഭിപ്രായം .
തേജ്പാലിന്റെ സ്വത്തുകളെപറ്റി അറിയുന്ന ഒരേ ഒരാൾ ഒരു പക്ഷെ തേജ്പാൽ മാത്രമായിരിക്കും. അതുകൊണ്ടാണ് ഒരു മാധ്യമങ്ങളിലും ഇത് സംബന്ധിച്ച യാതൊരു വാര്‍ത്തകളും വന്നു കാണാത്തത്. ഒരു ചെറുകിട ഓണ്‍ലൈൻ പത്ര മാസികയുടെ സബ്എഡിറ്ററായിരുന്ന തേജ്പാൽ എത്ര പെട്ടന്നാണ് ഒരു ശത കോടീശ്വരനും ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു താരവുമായി മാറിയത് ??!!
മെയ്ഫെയറിലും മൻഹട്ടനിലും ബോളിവുഡിലും ഹോളിവുഡിലും നിറയെ സുഹൃത്തുക്കൾ .ഡൽഹിയിലും മഷൊബറയിലും കസാലിയിലും സ്വന്തമായി സ്ഥലവും മാളികകളും. ഗോവയിൽ പക്ഷെ തേജ്പാൽ വിലക്ക് വാങ്ങിയത് ഒരു ഗ്രാമം മുഴുവനായാണ്.
അത്താഴവിരുന്ന് ലണ്ടനിലെയോ ലോസ് ആഞ്ചലസിലെയോ സുഹൃത്തുക്കൾക്കൊപ്പമെന്ന് തീരുമാനിച്ചാൽ ചാർട്ടേഡ് വിമാനത്തിൽ പറന്നുപോയി വിരുന്നിനു ശേഷം തിരിച്ചു വരുന്ന ഒരു പതിവ് തേജ്പാലിനുണ്ടായിരുന്നു.
തിങ്ക് ഫെസ്റ്റിവൽ ആയിരുന്നു തേജ്പാലിന്റെ മറ്റൊരു ആഡംബരം . ഗോവയിലെ ഏറ്റവും വലിയ നക്ഷത്ര ഹോട്ടലായ 'GRAND HYATT' ആയിരുന്നു തിങ്ക് ഫെറ്റിവലിന്റെ സ്ഥിരം വേദി. ലോകത്തിലെ ഏറ്റവും പ്രശ സ്തരായ ചിന്തകരും എഴുത്തുകാരും മാധ്യമ പ്രവർത്തകരുമാണ് ഈ ചിന്ത ഉത്സവത്തിന് വരുന്നത് എന്നൊന്നും തെറ്റി ധരിക്കല്ലേ ... ലോക സിനിമയിലെ കത്തിനിൽക്കുന്ന താര പ്ര ഭകളും മറ്റ് പ്രശസ്തരും ആയിരുന്നു തെജ്പാലിന്റെ അ തിഥികളായി എത്തുന്ന ചിന്തകർ.
ധാരാളം പണം ചിലവഴിക്കാനുള്ളവർക്ക് മാത്രമാണ് ഈ ഉത്സവത്തിലെക്ക് പ്രവേശനമുള്ളൂ.19,000 രൂപയാണ് പ്രവേശന ഫീസ്. ഈ ഉത്സവം ഹോട്ടലുകാർ തങ്ങളുടെ ഏറ്റവും വലിയ മാർക്കെറ്റിംഗ് ഇവേന്റായാണ് കണ്ടിരുന്നത്. ഗുരുതരമായ പരിസ്ഥിതി നിയമ നടത്തിയ ഹോട്ടലിനെതിരെയുള്ള കേസ് ഇപ്പോഴും ഹൈക്കോടതിയിലാണ്.
സെലിബ്രിട്ടികൾക്കായി മാത്രം തേജ്പാൽ ഒരുക്കുന്ന ഈ ചിന്ത ഉത്സവങ്ങൾ തുടക്കം മുതലേ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. 2011 ഇൽ തന്റെ ക്ഷണം സ്വീകരിച്ചെത്തിയ ഗ്ലാമറസ് ചിന്തകരെ കണ്ടപ്പോൾ തന്റെ സ്വപ്ന സക്ഷാത്കാരമെന്നാണ് തേജ്പാൽ പറഞ്ഞത്. അന്ന് തേജ്പാൽ നടത്തിയ വിവാദമായ പ്രസ്താവന അതേ ഭാഷയിൽ തന്നെ ഞാനും വിവരിക്കാം .
"THINK,YOU ARE IN GOA ,DRINK AS MUCH YOU WANT, EAT...AND SLEEP WITH WHOEVER YOU THINK OF.... BUT GET READY TO ARRIVE EARLY AT THE EVENT AS WE HAVE A PACKED HOUSE"
ആവശ്യമുള്ള അത്രയും കുടിക്കുകയും ഇഷ്ടമുള്ളതെല്ലാം തിന്നാനും ഇഷ്ടമുള്ളവരുടെ കൂടെ ഉറങ്ങാനും അന്നത്തെ തിങ്ക് ഫെസ്റ്റിവലിൽ ആഹ്വാനം ചെയ്ത ഈ മാതൃകാ പത്രപ്രവർത്തകൻ 2013 ഇൽ ഇത്ര ചെറിയ വിവാദമല്ലേ ഉണ്ടാക്കിയുള്ളു ???
അക്രമങ്ങളുടെയും അഴിമതികളുടെയും പല സ്വകാര്യതകളുടെയും നേരെ നേരെ ക്യാമറ ചൂണ്ടിയ സ്റ്റിങ്ങ് ഓപ്പറേഷൻ എന്ന ഓമന പേ രിട്ട് വിളിക്കുന്ന തേജ്പാൽ ജേർണലിസത്തിന്റെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്ത് സ്വയം പരിഹസ്യയവാൻ ഞാനില്ല. എന്നാലും തേജ്പാൽ നടത്തിയ ഇത്തരം പേന (ക്യാമറ) യുദ്ധത്തിന്റെ ഫലങ്ങൾ പുറത്തു വന്നതിലും അധികം വെളിച്ചം കാണാത്തവയാണെന്ന് ഞാൻ പറഞ്ഞുകൊള്ളട്ടെ. കോടിക്കണക്കിനു രൂപക്ക് വിറ്റുപോയ അഴിമതി-അവിഹിത കഥകൾ!!
തെജ്പാലിനെ റോൾമോഡലായി കണ്ട ഒരുപാട് മാധ്യമ വിദ്യാർത് ഥികളുണ്ടായിരുന്നു...പാവങ്ങൾ ..ഞാൻ എന്തായാലും ആ ഗണത്തിൽ പെടില്ല. നീരാ റാ ഡിയകേസ് വന്നപ്പോൾ വിഗ്രഹങ്ങൾ പലതും ഉടഞ്ഞപ്പോൾ വിഗ്രഹങ്ങൾ സൃഷ്ട്ട്ടിക്കുന്ന പണി ഞാൻ നിർത്തിയിരുന്നു.......
THiNK Fest, ആർഷ ഭാരത സംസ്കാരം കാരണം രാജ്യം ചിന്തയിൽ സ്വതന്ത്രമാവുന്നില്ല
മറുപടിഇല്ലാതാക്കൂ