ഒരു വേറിട്ട കുരുമുളക് കഥ
പിങ്ക് ബെർഗ് വേണ്ട വാർത്തകൾക്കായി സാധാരണ വാർത്തകളെ ഞാൻ ഒരൽപം ബിസിനെസ്സ് കണ്ണോടെ നോക്കേണ്ടതായി വരാറുണ്ട് പലപ്പോഴും.പക്ഷേ ഒറ്റ നോട്ടത്തിലെ പിങ്ക്ബെർഗിലേക്ക് വരാൻ (കയ്യിൽ പെപ്പെർ സ്പ്രേ ഉണ്ടോ എന്ന് അറിയില്ല എങ്കിൽ കൂടിയും ) കാത്തിരുന്ന ആരാധ്യ ശ്രീമാൻ ലഗടപതി രാജഗോപാൽ എം പി അവർകൾക്ക് സ്വാഗതം അസംശിച്ചുകൊണ്ട് തുടങ്ങട്ടെ......
തെലങ്കാന എന്ന് കേൾക്കുന്നതെ കലിയാണ് ഈ എം പി അദ്ദേഹത്തിന്..ഐക്യ ആന്ധ്രക്ക് വേണ്ടി ഇത്ര അധികം മുറവിളി കൂട്ടിയ ഒരു ആന്ധ്രാ എം പി ഉണ്ടാവില്ല രാജഗോപാൽ അല്ലാതെ.
2009 ൽ തെലങ്കാന എന്ന സംസ്ഥാനം രൂപീകരിക്കാൻ പോകുന്നു എന്ന് ചിദംബരം പറഞ്ഞപ്പോൾ ആദ്യം രാജിവച്ച എം പി എൽ രാജഗോപാൽ ആയിരുന്നു. അതിനു ശേഷം അദ്ദേഹം ആന്ധ്രയിൽ കാട്ടിക്കൂട്ടിയ നാടകങ്ങൾ 2009 ൽ തന്നെ മാധ്യമങ്ങൾ പറഞ്ഞു ചിരിച്ചു തളർന്നതാണ്. ഉപവാസ സമരങ്ങളും ഉപരോധ സമരങ്ങളും ഇന്നത്തെ പോലെ അത്രയും TRENDY അല്ല അന്ന്. എങ്കിലും ഈ മഹാൻ ഒരു ഗംഭീര ഉപവാസ സമരം തന്നെ സംഘടിപ്പിച്ചു - ഐക്യ ആന്ധ്രക്ക് വേണ്ടി ഇന്ത്യൻ പതാകക്ക് കീഴിൽ ...സമരം ഒരാഴ്ച നീണ്ടു .......അവശനായ കലാകാരനെ (നാടക കലാകാരനെ എന്ന് തന്നെ പറയണം എന്നു തോന്നുന്നു ) അറസ്റ്റ് ചെയ്തു ആശുപത്രിയിലേക്ക് മാറ്റാൻ മുഖ്യമന്ത്രി ഉത്തരവായി അങ്ങനെ സമര നായകൻ ഹൈദ്രബാദ് സർക്കാർ ആശുപത്രിയിലായി. 200 സുരക്ഷാ ഉദ്യോഗസ്ഥരെയും ഈ കോണ്‍ഗ്രസ് എം പി ക്ക് മുഖ്യമന്ത്രി നൽകി .....
ഒന്ന് ടോയ്ലെറ്റ് ൽ പോകണം എന്ന് പറഞ്ഞ് 200 പോലീസുകാരുടെയും കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞ ഇദ്ദേഹം പിന്നെ പൊങ്ങിയത് നിംസ് ആശുപത്രിയിലായിരുന്നു .....പിറ്റെന്ന് രാവിലെ....രാവിലെ തന്നെ സിറ്റി പോലീസ് കമ്മീഷണറെ സസ്പെൻഡ് ചെയ്ത വാർത്തയും ഇന്ത്യ ആകെ കേട്ടു...
ഈ ഒളിച്ചോട്ട കഥ പറയേണ്ട കാര്യം പിങ്ക്ബെർഗിനില്ല..... എന്നാലും നായകൻ അത്ര അഭിനയ പാരമ്പര്യം ഇല്ലാത്ത ആളാണെന്ന് പറഞ്ഞ് ആരും മാറ്റി നിർത്തരുത് ....അതുകൊണ്ട് പറഞ്ഞു പോയതാണ്..
1986 ൽ മുതിർന്ന കോണ്‍ഗ്രസ് നേതാവായ പി ഉപേന്ദ്രയുടെ മകളെ വിവാഹം കഴിച്ചപ്പോൾ തന്നെ ഈ മെക്കാനിക്കൽ എഞ്ചിനീയർക്ക് രാഷ്ട്രീയത്തിലേക്ക് ഒരു കണ്ണുണ്ടായിരുന്നു ... 1985 ൽ അദ്ദേഹം ജോയിൻ ചെയ്യുമ്പോഴുള്ള കമ്പനി ആയിരുന്നില്ല അദ്ദേഹത്തന്റെ കയ്യിൽ കിട്ടിയതിനു ശേഷം LANCO INFRATECH .ഒരു നിർമാണ കമ്പനിയെ കുറഞ്ഞ കാലയളവിൽ അദ്ദേഹം ഒരു ബഹുമുഖ കമ്പനിയായി വളർത്തിയെടുത്തു. ബിസിനെസ്സ് ഉം രാഷ്ട്രീയവും തമ്മിലുള്ള അഗാധ ബന്ധവും അദ്ദേഹം മനസിലാക്കി....(ഇപ്പോൾ കേജ്രിവാൾ മറ്റൊരു തരത്തിൽ മനസിലക്കുന്നതുപൊലെ അല്ല ) പി ഉപേന്ദ്രയെന്ന മുൻ കേന്ദ്ര മന്ത്രിയുടെ മരുമകന്റെ ബിസിനെസ്സ് രംഗത്തെ വളർച്ച അത്ഭുതാവഹമായിരുന്നു .... കമ്പനി അന്താരാഷ്ട്ര കരാർ ഇടപാടുകളിലേക്കും ഖനനം,വൈദ്യുതി ഉത്പാദനം,സോളാർ വൈദ്യുതി,infrastructure , തുടങ്ങി നിരവധി മേഖലകളിലേക്ക് കൂടി വളർന്നു.. LANCO തലവൻ എന്ന സ്ഥാനത്ത് നിന്ന് ഇറങ്ങി 2004 ൽ വിജയവാഡ യിൽ നിന്ന് അദ്ദേഹം ലോക്സഭയിലേക്ക് മത്സരിച്ചു..പണത്തിന്റെ ശക്തി അദ്ദേഹം നന്നായി തിരിച്ചറിഞ്ഞത് പക്ഷെ 2009 ലെ തിരഞ്ഞെടുപ്പിലയിരുന്നു. സംസ്ഥാനം മുഴുവൻ കോണ്‍ഗ്രസ് വിരുദ്ധ വികാരം ആളിക്കത്തിയിട്ടും രാജഗോപാൽ പുഷ്പം പോലെ വിജയിച്ചു.....
ആന്ധ്രയിൽ നിന്നുള്ള ,വ്യക്തമായി പറഞ്ഞാൽ സീമാന്ധ്രയിൽ നിന്നുള്ള ഈ ലോക്സഭാംഗം തെലങ്കാനയെ ഇത്ര അധികം എതിർക്കുന്നത് എന്തുകൊണ്ടാകാം ???
2009 ൽ election commission നു സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ അദ്ദേഹം കാണിച്ചിരിക്കുന്ന സ്വത്ത് 300 കോടിയുടേതാണ് ... അതിന്റെ നല്ലൊരു ശതമാനവും അന്യ സംസ്ഥാനത്തേക്ക് പോകും എന്ന ഭയം തന്നെ ആകും അതിനു പിന്നിലുള്ള ചേതോവികാരം..... നിസംശയം..
300 കോടി ആസ്തിയുടെ ഒരു വിഹിതമല്ല അത് എന്ന അറിയുമ്പോൾ ഇദ്ദേഹം ഈ കാട്ടികൂട്ടുന്ന പരാക്രമങ്ങളോട് നമുക്ക് തോന്നിയ അതിശയോക്തി കുറയും...
LANCO GROUP ന്റെ ചെയർമാനാണ് ഇദ്ദേഹം.കഴിഞ്ഞ വർഷത്തെ മാത്രം കമ്പനിയുടെ വരുമാനം 13,887 കോടി രൂപ ആയിരുന്നു .... രാജഗോപാലിന്റെ വലിയ സ്വപ്ന ങ്ങളിൽ ഒന്നാണ് LANCO HILL PROJECT .....ഇതിനായി കണക്കറ്റ സ്ഥലമാണ് ഇദ്ദേഹം വാങ്ങിക്കൂട്ടിയിരിക്കുന്നത്...പക്ഷെ വാങ്ങിയ സ്ഥലം എല്ലാം 'തെലങ്കനയിലും
സംസ്ഥാനത്തെ ഏറ്റവും വലിയ സ്വതന്ത്ര പവർ നിർമാതാക്കളാണ് LANCO കമ്പനി. ഇപ്പോൾ...3.3 G W ആണ് ഇതിന്റെ കപ്പാസിറ്റി ...ടാറ്റാ ക്ക് പോലും 3 G W ആണുള്ളത്.5 million ton വർഷം ഖനനം നടത്തുന്ന GRIFFIN COAL നെ 730 million Australian ഡോളറിനാണ് LANCO ഏറ്റെടുത്ത് ...... LANCO യുടെ ഏകദേശ ആസ്തി 50,821 കോടി രൂപയാണ് ....ഇതൊക്കെ മറ്റൊരു സംസ്ഥാനത്ത് ആയിപ്പോകുക...എങ്ങിനെ പെപ്പെർ സ്പ്രേ ഉം ആയി വരാതിരുക്കും അല്ലെ ലോക്സഭയിൽ ആണെങ്കിൽ കൂടി........
പക്ഷെ ചില കാര്യങ്ങളിൽ ഈ എഞ്ചിനീയർക്ക് ഐ ഐ ടി എഞ്ചിനീയർ ഉടെ അത്ര ബുദ്ധിയില്ലതായിപ്പോയി .......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ