ആണ്ഡ്രോയിഡ് കിറ്റ് ക്യാറ്റ്
ആണ്ഡ്രോയിഡി ന് എന്നും മധുരമാണ്.....2008 ഇൽ ഗൂഗിൾ ആണ്ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം വിപണിയിൽ അവതരിപ്പിച്ചപ്പോൾ മുതൽ നാവിൽ വെള്ളമൂറുന്ന പേരുകളാണ് ആണ്ഡ്രോയിഡിനു നൽകുന്നത്.അക്ഷരമാലാ ക്രമത്തിൽ ഇങ്ങനെ മധുരം പകർന്ന്, ഓരോ വേർഷനുകളും വിപണികളിൽ അവതരിച്ചു .ഓരോ പുതിയ വേർഷനുകൾ വരുമ്പോഴും രുചിയേറുന്നതിനൊപ്പം ഗുണവും ഏറിവന്നു. ടച്ച് ഫോണുകളിലൂടെ ഈ മധുരം തൊട്ടെടുക്കാൻ ഗൂഗിൾ പറഞ്ഞാൽ, അതൊന്നു രുചിച്ചു നോക്കാതിരിക്കാൻ നമുക്കാവില്ലല്ലോ.....
.jpg)
2009 ഇൽ 'കപ് കേക്ക് ' മധുരം ഗൂഗിൾ അവതരിപ്പിച്ചപ്പോൾ തന്നെ, വിപണികൾ ആവേശത്തോടെ ഈ മധുരം നുണഞ്ഞുനോക്കി ..... 1.5 -ആണ്ഡ്രോയിഡ് കപ് കേക്ക് രുചിയേക്കാൾ കൂടുതൽ, തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകണമെന്ന് ഗൂഗിളിനു തോന്നിയത് അവർ ഇതിനോടു കാണിച്ച സ്നേഹം കൊണ്ടുതന്നെയായിരുന്നു. പിന്നീട് കൂടുതൽ മണത്തോടെയും രുചിയോടെയും നിറത്തോടെയും ഡോണാട്ടായും എക്ലയറായും ആണ്ഡ്രോയിഡ് 2 ഉം 2.2 ഉം ഗൂഗിൾ ലോകത്തിനു വിളമ്പി. പക്ഷേ 2.3 ജിഞ്ചർ ബ്രെഡിന്റെ രുചിയാണ് ആളുകൾക്ക് ഏറെ ഇഷ്ടമായത്. പിന്നീട് വന്ന ആണ്ഡ്രോയിഡ്- 4 ഐസ്ക്രീം സാൻഡ് വിച്ചും ജെല്ലി ബീനും വിപണികളിൽ ചൂടപ്പം പോലെ വിറ്റുപോയി .
100 കോടിയിലധികം സ്മാർട്ട് ഫോണുകൾക്കാണ് ഇപ്പോൾ ഈ രുചിക്കൂട്ടുകൾ ഊർജ്ജം പകരുന്നത്.
ഗൂഗിളിനു പക്ഷേ രുചിഭേദങ്ങൾ വിളമ്പി മതിയായില്ലെന്നു തോന്നുന്നു. നെസ് ലേ യുമായി ചേർന്ന് പുതിയ രുചിയിൽ ആണ് ഡ്രോയിഡിനെ വിപണി ലെത്തിചിരിക്കുകയാണ് ഇപ്പോൾ ഗൂഗിൾ. കിറ്റ് ക്യാറ്റ് എന്നു പേരു നൽകിയ ഈ ആണ്ഡ്രോയിഡ് -4.4 അതിനൂതന സാങ്കേതിക വിദ്യകളാൽ അതീവ സ്വാദിഷ്ടമാണ്..ഗൂഗിൾ ഓഫീസിനു മുൻപിൽ കൂറ്റൻ കിറ്റ് ക്യാറ്റ് ലോഗോ ഉയർന്നത്പോലെ ഇനി നമുക്കു കിട്ടുന്ന കിറ്റ് ക്യാറ്റ് കവറുകളിൽ ആണ്ഡ്രോയിഡ് ചിത്ര ങ്ങളും കാണാം..
ഗൂഗിൾ കുഞ്ഞുങ്ങളുടെ പേരുകൾക്ക് എത്ര മധുരം അല്ലേ?????
.jpg)
.jpg)

മധുരം നിറഞ്ഞ എഴുത്ത്.... കൊള്ളം bayb...
മറുപടിഇല്ലാതാക്കൂThanks ammu...
മറുപടിഇല്ലാതാക്കൂ