'മഞ്ജു'വിന്റെ പരസ്യം
പ്രശസ്ത സംവിധായകർ വിഖ്യാത നടീനടന്മാരെ വച്ചു, വളരെ നീണ്ട ഇടവേളയ്ക്കു ശേഷം ഒരു സിനിമ ചെയ്യുമ്പോൾ ആരാധകർ ആരാധനയോടെ അതിനായി കാത്തിരിക്കാറുണ്ട്, റിലീസിംഗ് ഡേറ്റിനുവേണ്ടി . താരങ്ങളുടെ അഭിമുഖങ്ങളും സംവിധായന്റെ പ്രസ്സ് കൊണ്‍ഫറന്സുകളും പിന്നെ ട്രെയ് ല റുകളും ആ സിനിമകൾക്ക് മുൻപേ എത്തി അതിനായി കാത്തിരിക്കാൻ ഒരു അന്തരീക്ഷം ഒരുക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഈ 'എയർ ക്രിയെഷനും' പ്രമോഷനും ഏതെങ്കിലും ഒരു പ്രോടക്ടിനെ പ്രേമോട്ടു ചെയ്യാനുള്ള പരസ്യത്തിനു മുൻപേ ഉണ്ടായാലോ? അതായത് ഒരു പരസ്യത്തിന്റെ റിലീസിങ്ങിനു വേണ്ടി ഒരു രാജ്യം മുഴുവൻ കാത്തിരിക്കുന്നു !!!!! വെറുമൊരു 30 സെക്കണ്ടിനു വേണ്ടി !!!!
ചാനൽ മാറാൻ നിർവാഹമില്ലാത്തപ്പൊഴൊ, നെറ്റിൽ സർഫു ചെയ്യുമ്പോൾ അനുവാദം ചോദിക്കാതെയോ സ്ക്രീനിലെക്കോടി എത്തുന്ന 'പോപ് അ'പ് /' പോപ് ഡൌണ്‍' കളിലൂടെയോ, -ഈ ശല്യം പരസ്യം- എന്ന മെന്റാലിറ്റിയോടെ മാത്രം പരസ്യങ്ങൾ കണ്ടിരുന്ന മലയാളികൾ ഒന്നാകെ ഇപ്പോൾ കാത്തിരിക്കുന്നു -ഒരു പരസ്യത്തിന്റെ റിലീസിങ്ങിനു വേണ്ടി . കോടികൾ വാങ്ങി മാത്രം പരസ്യങ്ങൾക്ക്' ടൈമും സ്പയ്സും' വിൽക്കുന്ന മാധ്യമങ്ങൾ പോലും കാത്തിരിക്കുന്നു, ഈ പരസ്യത്തിനു വേണ്ടി . ഇത് ഷൂട്ട് ചെയ്യുന്നതും എഡിറ്റു ചെയ്യുന്നതുമെല്ലാം വാർത്തയാകുന്നു. ഈ പരസ്യം തങ്ങളുടെ ചാനലിന്റെ റേറ്റിംഗ് കൂട്ടുമെന്നുപൊലും പ്രാതീഷിക്കുന്നുണ്ടാകാം ചില മാധ്യമങ്ങൾ .
ഇങ്ങനെ , ഒരു പരസ്യത്തെ ഇറങ്ങുന്നതിനു മുൻപേ വിജയിപ്പിക്കാൻ കഴിഞ്ഞെങ്കിൽ അത് ഒരു പരസ്യ സംവിധായകന്റെ കഴിവാണ് , അദേഹ ത്തിന്റെ ക്രിയേറ്റിവിറ്റി യാണ് , അതിലെല്ലാമുപരി അദേഹത്തിന്റെ കാസ്റ്റിങ്ങ് മികവാണ്. വിശ്വാസം അതല്ലേ എല്ലാം എന്നാ ഒരൊറ്റ ടാഗ് ലൈൻ കൊണ്ട് സ്വർണാഭരണങ്ങൾ ഒന്നും പ്രദർശിപ്പിക്കാതെ സ്വർണ പരസ്യ രംഗത്തെ മാറ്റി മറിച്ച ശ്രീകുമാർ മേനോൻ മാജിക് ഇത്തവണ പക്ഷെ പ്രതിഫലിച്ചത് ക്രിയേറ്റിവിറ്റി യേക്കാൾ അധികം കാസ്റ്റിങ്ങ് മികവിലാണ് . 18 വര്ഷത്തിന്റെ നീണ്ട ഇടവേളയ്ക്കു ശേഷം മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രി മഞ്ജു വാര്യരെ വീണ്ടും വെള്ളിത്തിരയിലെത്തിക്കാൻ കഴിഞ്ഞത് ഈ പരസ്യ സംവിധായകനു മാത്രമാണ്. മഞ്ജുവിന്റെ പരസ്യമെന്നൊ, മഞ്ജു ചെയ്യുന്ന പരസ്യമെന്നൊ വരൻ പോകുന്ന കല്യാണ്‍ പരസ്യത്തെ നമുക്ക് വിളിക്കാമെങ്കിലും പരസ്യം ക്ലിക്ക് ആകുമെന്നതിൽ സംശയമില്ല . ഇന്ത്യൻ സിനിമയുടെ ഇതിഹാസമായ അമിതാഭ് ബച്ചനെ പോലും തന്റെ ആശയ സമ്പുഷ്ടമായ പരസ്യങ്ങൾ കൊണ്ട് തന്റെ ക്യാമറാ ഫ്രെയിമിൽ എത്തിക്കാൻ കഴിഞ്ഞു ഈ മലയാളിക്ക് . എല്ലാ പ്രമുഖ ഇന്ത്യൻ താരങ്ങളേയും ഐശ്വര്യ യേയും സുസ്മിതയേയും എല്ലാം വച്ചു പരസ്യങ്ങൾ ചെയ്ത പുഷ് കമ്യൂ ണിക്കെഷനിലൂടെയുള്ള തിരിച്ചു വരവ് മഞ്ജുവിനും വഴിത്തിരിവാകും .

Exactly........
മറുപടിഇല്ലാതാക്കൂWaiting for the 'much awaited' ad...
മറുപടിഇല്ലാതാക്കൂ